കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായത് സാധാരണഗതിയിൽ സംഭവിക്കാൻ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മന്ത്രി കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. വീണാ ജോർജിന്റെ സന്ദർശനത്തിനുശേഷം നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യും. മരണത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.