നല്ല നാടൻ ഭക്ഷണത്തെ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ശൂരനാട്ടിലെ വിശാഖ് ഹോട്ടലിലേക്ക് വന്നോളൂ.. ആനയടി പാലത്തിന്റെ തൊട്ടടുത്ത് ആണ് ഈ ഹോട്ടൽ. വർഷങ്ങൾ പഴക്കമുള്ള ഒരു ഹോട്ടലാണ്. ഏകദേശം 35 വർഷത്തോളം പഴക്കമുണ്ട് ഈ ഹോട്ടലിന്. പാർക്കിങ് സൗകര്യം എല്ലാം ഉണ്ട്.
നാടൻ കോഴി, കൊഞ്ച്, കക്ക, മീൻ കറി, മീൻ ഫ്രൈ ഇത്രയുമാണ് സ്പെഷ്യൽ. നാടൻ കോഴി പെരട്ട് ആണ്. ഊണിന് ഒഴിച്ചുകറി ആയി സാമ്പാർ, പുളിശ്ശേരി, പരിപ്പ് ഇത്രയുമാണ്. ഊണിന് തോരൻ, രസം, പപ്പട, മരച്ചീനി, അവിയൽ, അച്ചാർ ഇത്രയുമാണ്. സൈഡ് ഡിഷായി എന്തെങ്കിലും സ്പെഷ്യൽ വേണമെങ്കിൽ അതും ആവാം.
ആ കപ്പയുടെ പുറത്ത് അല്പം മീൻ കറി ഒഴിച്ച് കഴിക്കണം. കിടിലൻ സ്വാദാണ്. പൊളി ടേസ്റ്റ് ആണ്. നാടൻ കോഴി പെരട്ട് വലിയ എരിവില്ല. ഒരല്പം സ്വീറ്റ്നെസ്സ് ഉണ്ട്. ഒരു വെറൈറ്റി സ്വാദ് തന്നെയാണ്. തിരുവനന്തപുരത്ത് സാധാരണയായി കാണുന്ന എരിവുള്ള കോഴി പെരട്ടിനേക്കാൾ മൃദുവായ കോഴിപ്പെരട്ട് ആണിത്. തക്കാളി കാരണം ചെമ്മീൻ റോസ്റ്റിന് അല്പം മധുരവും എരിവും കലർന്ന ഒരു സവിശേഷമായ ടേസ്റ്റ് ഉണ്ടായിരുന്നു. ഭക്ഷണത്തോടൊപ്പം വന്ന കറികളും രുചികരവും സ്വാദും നിറഞ്ഞതുമായിരുന്നു. നാടൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഒരു സ്പോട്ട് ആണിത്. രാവിലെ 08:00 മുതൽ രാത്രി 10:00 വരെയാണ് പ്രവർത്തന സമയം.
ഇനങ്ങളുടെ വില
1. ഭക്ഷണം: 60 രൂപ
2. കിളിമീൻ ഫ്രൈ: 40 രൂപ
3. മത്തി ഫ്രൈ: 40 രൂപ
4. കോഴി പെരട്ടു: 100 രൂപ
5. കൊഞ്ച് റോസ്റ്റ്: 100 രൂപ
6. മീൻ കറി: 40 രൂപ
ശൂരനാട് വഴിയോ കൊല്ലം ജില്ലയിലെ എവിടെയെങ്കിലുമോ പോകുകയാണെങ്കിൽ, ഈ സ്ഥലം തീർച്ചയായും സന്ദർശിക്കേണ്ടതാണ്.
വിലാസം: ശൂരനാട് നോർത്ത്, ശൂരനാട്, കേരളം 690561, ഇന്ത്യ
ഫോൺ: 7902431809