പാലക്കാട് മലമ്പുഴയിൽ ട്രെയിനിടിച്ച് ഒമ്പതു പശുക്കൾ ചത്തു. മലമ്പുഴക്കും കൊട്ടേക്കാടിനും ഇടയിൽ വാരണി കാഞ്ഞിരക്കടവിന് സമീപത്ത് വെച്ചാണ് അപകടം. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നതെന്നാണ് കരുതുന്നത്.
കഴിഞ്ഞ മാസം പാലക്കാട് മുതലമടയിൽ ട്രെയിൻ തട്ടി 14 പശുക്കൾ ചത്തിരുന്നു. ചെന്നൈ– പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനാണ് പശുക്കളെ ഇടിച്ചത്. ചത്ത പശുക്കളുടെ ശരീരം ട്രെയിൻ ചക്രങ്ങളിൽ കുടുങ്ങിയതോടെ 40 മിനിറ്റ് ട്രെയിൻ നിർത്തിയിട്ടു.