അജ്‌മാൻ: കഴിഞ്ഞ ദിവസം മരണപെട്ട നേപ്പാൾ സ്വദേശി തിർത്തരാജ് ഗൗതം (36) ന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു. അജ്മാനിൽ കാൽ നട യാത്രയിൽ, പിറകെ വന്ന വാഹനം ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ച് ഇദ്ദേഹം മരണപ്പെട്ടു. തുടർന്ന് സാമൂഹിക പ്രവർത്തകനും യാബ് ലീഗൽ സർവീസ് സി ഇ ഒ സലാം പാപ്പിനിശേരിയുടെ ഇടപെടലിലൂടെ നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലെ ബന്ധുക്കൾക്ക് എത്തിച്ചു കൊടുത്തു.
അജ്മാനിൽ കഴിഞ്ഞ 8 മാസമായി ഒരു ഫുഡ് ട്രെഡിങ് കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. ഈശ്വരി ബത്തായി ഗൗതം(ഭാര്യ)
ജീവാനന്തു ഗൗതം (പിതാവ് )തുംമ് കല (മാതാവ് ).