Food

സ്വാദിഷ്ടമായ സ്വീറ്റ് സമോസ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ഒരു വെറൈറ്റി സമോസ ഉണ്ടാക്കിയാലോ? രുചികരമായ സ്വീറ്റ് സമോസ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ഗോതമ്പ് പൊടി- 2 കപ്പ്
  • തേങ്ങ ചിരവിയത്- മുക്കാല്‍ കപ്പ്
  • പഞ്ചസാര- കാല്‍ക്കപ്പ്
  • കശുവണ്ടി പരിപ്പ്- ഒന്നര ടീസ്പൂണ്‍
  • കിസ്മിസ്- ഒന്നര ടസ്പൂണ്‍
  • ഏലയ്ക്കപ്പൊടി-ഒരു നുള്ള്
  • നെയ്യ്- ഒന്നര ടീസ്പൂണ്‍
  • ഉപ്പ്- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

നെയ്യില്‍ അണ്ടിപ്പരിപ്പം കിസ്മിസും വറുത്തെടുക്കുക. തേങ്ങ ചിരവി വച്ചതിലേക്ക് പഞ്ചസാരയും ഏലയ്ക്കപ്പൊടിയും ചേര്‍ത്ത് ഇളക്കാം. ഇതിലേക്ക് നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ക്കാം. അതിനു ശേഷം ഗോതമ്പ് പൊടി ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ച് പരത്തിയെടുക്കാം. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിയ്ക്കുന്ന കൂട്ട് നിറച്ച് സമൂസ അച്ചില്‍ വച്ച് അതേ ആകൃതിയിലാക്കി എടക്കാം. എല്ലാ വശങ്ങളും നല്ലതു പോലെ അടച്ച ശേഷം എണ്ണയില്‍ വറപത്ത് കോരാം.