മൈക്രോസോഫ്റ്റ് വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ സ്കൈപ്പ് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. മെയ് 5 ന് ശേഷം സ്കൈപ്പ് ലഭ്യമാകില്ലെന്ന് ആണ് അറിയിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര കോളിംഗ്, സ്കൈപ് നമ്പറുകൾ, വോയ്‌സ്‌മെയിൽ തുടങ്ങിയ പണമടച്ചുള്ള സവിശേഷതകൾ എല്ലാം തന്നെ ഈ വർഷം ആദ്യം മുതൽ സ്കൈപ് നിർത്തലാക്കിയിരുന്നു. പൂർണമായും പ്രവർത്തനം അവസാനിപ്പിക്കുന്നതിലൂടെ ഒരു യുഗത്തിന് തന്നെയാണ് അന്ത്യം സംഭവിക്കുന്നത്.
2003 ൽ ആരംഭിച്ച സ്കൈപ്പ് ഏറ്റവും ജനപ്രിയമായ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്നെങ്കിലും, കടുത്ത മത്സരത്തിൽ പിടിച്ചുനിൽക്കാൻ അത് പാടുപെട്ടു. ഉപയോക്താക്കളിൽ ഭൂരിഭാഗവും പുതുതലമുറ ആപ്പുകളിലേക്ക് മാറിയതോടെയാണ് സ്കൈപ് അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ ടീം മീറ്റിംഗുകൾക്കും കോളുകൾക്കും മറ്റൊരു പ്ലാറ്റ്ഫോം മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ പുതിയതും കൂടുതൽ ശക്തവുമായ ആശയവിനിമയ മാർഗമായ ‘മൈക്രോസോഫ്റ്റ് ടീംസ്’ ആണ് സ്കൈപിന് പകരക്കാരനായി എത്തുന്നത്.
content highlight: Skype