ജാം ഇനി വീട്ടിൽ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന പൈനാപ്പിൾ ജാം റെസിപ്പി.
ആവശ്യമായ ചേരുവകൾ
- കൈതച്ചക്ക
- 1 കപ്പ് പഞ്ചസാര
- 1/2 എണ്ണം നാരങ്ങ
തയ്യാറാക്കുന്ന വിധം
പൈനാപ്പിൾ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത് ഒരു ബ്ലെൻഡറിൽ ചേർത്ത് നന്നായി അരച്ചെടുക്കുക. പൈനാപ്പിൾ ജ്യൂസ് ഒരു പാത്രത്തിൽ അരിച്ചെടുക്കുക. ഇനി പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. പഞ്ചസാര അലിഞ്ഞു ചേരുന്നതുവരെ 10 മുതൽ 15 മിനിറ്റ് വരെ പാകം ചെയ്യാം.
പൈനാപ്പിൾ സിറപ്പ് കട്ടിയാവുന്നത് വരെ പാകം ചെയ്യണം, വെള്ളം പൂർണമായും വറ്റിപ്പോയി എന്ന് ഉറപ്പാക്കണം. ഇത് ആവശ്യത്തിന് കട്ടിയുള്ളുകഴിഞ്ഞാൽ, തീ അണച്ച് നാരങ്ങ നീര് ചേർക്കുക. നന്നായി കൂട്ടികലർത്തുക. തണുത്ത ശേഷം ഒരു മാസം വരെ ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാം.