മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് താൻ നേരത്തേ എത്തിയതിൽ ഒരു രാജവംശത്തിലെ മരുമകന് സങ്കടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഞാൻ നേരത്തേ വന്നതിലാണ് സങ്കടം. എന്തുകൊണ്ട് നേരത്തെ വന്നു? പ്രവർത്തകർ നേരത്തേ വന്നതുകൊണ്ട് സംസ്ഥാന പ്രസിഡന്റായ ഞാനും അവർക്കൊപ്പം വരണമെന്ന് കരുതിയാണ് നേരത്തെ എത്തിയത്. 8.45ന് അവിടെ എത്തി. എല്ലാവരും വിഐപി ലോഞ്ചിലേക്കു പോയപ്പോൾ എന്റെ പ്രവർത്തകരെ കാണണമെന്നു പറഞ്ഞാണ് ഞാൻ നേരത്തേ വേദിയിൽ കയറിയത്- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാജ്യത്തിന്റെ പ്രധാന പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ പ്രവർത്തകർ ഭാരത് മാതാ കീ ജയ് പറഞ്ഞു, ഒപ്പം താനും ഭാരത് മാതാ കീ ജയ് പറഞ്ഞുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതെല്ലാം കാണുമ്പോൾ കമ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകന് സങ്കടം. ഒരു ഡോക്ടറെ പോയി കാണുന്നതാണ് ആ സങ്കടത്തിനുള്ള മരുന്നെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇതിനൊക്കെ സങ്കടപ്പെട്ടാൽ വരുംകാലത്ത് ധാരാളം സങ്കടപ്പെടും. ഇവിടെ ഇനി ഉറക്കം ഉണ്ടാകില്ലെന്ന് മോദിജി പറഞ്ഞു. അത് ശരിയാണ്. ഇന്നലെ രാത്രി മുഴുവൻ സിപിഎമ്മുകാര്‍ എന്നെ ട്രോളി. എന്നെ എത്ര വേണമെങ്കിലും ട്രോളിക്കോളൂ, തെറി വിളിച്ചോളൂ, പക്ഷേ,ബിജെപിയുടെ ട്രെയിൻ വിട്ടു. ഇനി വികസിത കേരളത്തിലെ അത് അവസാനിപ്പിക്കൂ. ബിജെപിയെ കേരത്തിൽ അധികാരത്തിൽ എത്തിക്കും. അതിനു ശേഷമേ ഞാൻ ഇവിടം വിട്ടുപോകൂ- രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.