Kerala

വിവാഹ ദിവസം വീട്ടിൽ നിന്നും 30 പവൻ കവർന്നു; മോഷണം വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലെത്തിയപ്പോൾ

കണ്ണൂർ വിവാഹ ദിവസം നവവധുവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയെന്ന് പരാതി. കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസടുത്തു. വ്യാഴാഴ്ചയായിരുന്നു കരിവെള്ളൂരിലെ അർജുൻ-ആർച്ച ദമ്പതികളുടെ വിവാഹം.

വിവാഹ ചടങ്ങുകളെല്ലാം കഴിഞ്ഞ് അന്നേദിവസം യുവതി ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. ആർച്ച കൊല്ലം സ്വദേശിയാണ്.

അർജുന്റെ വീട്ടിലെ മുകൾനിലയിലെ കിടപ്പുമുറിയിൽ നിന്നുമാണ് സ്വർണം മോഷണം പോയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇരുവരും സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തുന്നത്.

വിവാഹ ദിവസം സ്വർണാഭരണങ്ങൾ അലമാരയിലേക്ക് മാറ്റിവച്ചത് വൈകിട്ട് ആറു മണിക്കാണ്. അതിനാൽ ഈ ദിവസങ്ങൾക്കിടയിലാണ് മോഷണം നടന്നതെന്ന വിലയിരുത്തലിലാണ് പൊലീസ്. വീട്ടിൽ ഡോഗ് സ്‍ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തി. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടക്കുകയാണ്.