Kerala

കോഴിക്കോട് മെഡി.കോളേജിലുണ്ടായ അപകടം: സാങ്കേതിക അന്വേഷണം ആരംഭിച്ചെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ സാങ്കേതിക അന്വേഷണം ആരംഭിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഫോറൻസിക് പരിശോധന നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തീപിടിത്തത്തിന് കാരണമെന്താണെന്ന് വിശദമായ പരിശോധനയ്ക്കു ശേഷമേ പറയാനാകൂവെന്നും മന്ത്രി പറഞ്ഞു.

തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ മെഡിക്കൽ ബോർഡ് യോഗത്തിന് എത്തിയതാണ് മന്ത്രി. മറ്റെല്ലാ കാര്യങ്ങളും വകുപ്പു മേധാവിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അറിയിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.