പലപ്പോഴും ഓഫറുകൊണ്ട് ജിയോ ഉപയോക്താക്കളെ അമ്പരപ്പിക്കാറുണ്ട്. മുകേഷ് അംബാനിയുടെ ജിയോ ഇത്തവണയും കിടിലൻ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്.ജിയോ ഫോൺ, ജിയോ ഭാരത് ഫോൺ ഉപയോക്താക്കൾക്ക് മാത്രമായി അവതരിപ്പിക്കുന്ന പ്ലാനാണിത്. ജിയോ സിം ഉപയോഗിക്കുന്ന സാധാരണ സ്മാർട്ഫോണുകളിൽ ഈ ഓഫർ ലഭ്യമാകില്ല.താങ്ങാനാവുന്ന ചിലവിൽ ഏകദേശം ഒരു വർഷത്തെ വാലിഡിറ്റിയുള്ള റിലയൻസ് പ്ലാനിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കേവലം 895 രൂപയുടെ റീചാർജ്ജിൽ ഒന്നും, രണ്ടും മാസമല്ല 336 ദിവസത്തെ വാലിഡിറ്റിയാണ് നിങ്ങൾക്ക് ലഭിക്കുന്നത്.
കുറഞ്ഞ ചിലവിൽ റീചാർജ്ജ് ചെയ്ത് ദീർഘകാലത്തേക്ക്, നമ്പർ ആക്ടീവാക്കി ടെലികോം സേവനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ അനുയോജ്യമാണ്. പ്രധാനമായും ഫോൺ കോളിങ് നടത്തുകയും, മിതമായ തോതിൽ പ്രതിദിന ഇന്റർനെറ്റ് ഉപഭോഗം നടത്തുകയും ചെയ്യുന്നവർക്കും യോജിച്ച തെരഞ്ഞെടുപ്പാണിത്. അതായത് അത്യാവശ്യ കാര്യങ്ങൾക്ക് വെബ് ബ്രൗസിങ് നടത്തുന്നവർക്ക് ഈ പ്ലാൻ മതിയാകും. ഓരോ മാസവും റീചാർജ്ജ് ചെയ്യാതെ തന്നെ തടസ്സമില്ലാത്ത കണക്ടിവിറ്റി ഉറപ്പു നൽകുന്ന പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. അതേ സമയം വലിയ തോതിൽ ഡാറ്റ ഉപഭോഗമുള്ളവർക്ക് ഈ പ്ലാൻ പോരാതെ വരും.
ഈ പ്ലാനിൽ ഒരു ദിവസം 3 രൂപ മാത്രമാണ് ചിലവ വരുന്നത്. അതായത് ഒരു മാസത്തെ ചിലവ് 80 രൂപയാണ്. കാലാവധിയിലെ എല്ലാ 28 ദിവസങ്ങളിലും 2GB ഹൈസ്പീഡ് ഡാറ്റയാണ് ലഭിക്കുക. എല്ലാ എസ്.ടി.ഡി/ലോക്കൽ നെറ്റ് വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിങ് സൗജന്യം, എല്ലാ 28 ദിവസങ്ങളിലും 50 എസ്.എം.എസ് എന്നിവയും ലഭ്യമാണ്. നിലവിൽ ടെലികോം താരിഫ് നിരക്കുകൾ ഉയർന്നു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പലരും ബജറ്റ് സൗഹൃദ പ്ലാനുകൾക്ക് പ്രാധാന്യം നൽകുന്നു. ഇത്തരക്കാർക്ക് പ്രയോജനപ്പെടുത്താവുന്ന പ്ലാനാണിത്. പ്രത്യേകിച്ച് ബേസിക് ഫോണുകൾ ആശയവിനിമയത്തിനായി പ്രയോജനപ്പെടുത്തുന്ന ഗ്രാമീണ മേഖലകൾ, അർദ്ധ നഗര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർക്ക് കൂടുതൽ യോജിച്ച പ്ലാനാണിത്.