World

450 കിലോമീറ്റർ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ

ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷിച്ചെന്ന അവകാശവാദവുമായി പാകിസ്ഥാൻ. 450 കിലോമീറ്റർ ഇതിന് ദൂരപരിധി ഉണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നു. ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷിക്കുമെന്ന് സൂചന കിട്ടിയപ്പോള്‍ തന്നെ പരീക്ഷണം പ്രകോപനമായി കണക്കാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു.

പാകിസ്ഥാന്റെ സൈനിക തലവന്മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പരിശീലനം വീക്ഷിക്കാനെത്തിയിരുന്നതായി പാക് അധികൃതര്‍ പറഞ്ഞു. പാക് പ്രസിഡന്റും പ്രധാനമന്ത്രിയും മിസൈല്‍ പരീക്ഷണത്തില്‍ ബന്ധപ്പെട്ടവരെ അനുമോദിച്ചു.