പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചതിന് പിന്നാലെ, അയൽരാജ്യവുമായുള്ള എല്ലാ തപാൽ സേവനങ്ങളും നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വാർത്താവിനിമയ മന്ത്രാലയം ഇത് സംബന്ധിച്ച് പൊതു അറിയിപ്പ് പുറത്തിറക്കി.
കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ ദാരുണ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ശക്തമായ പ്രതികരണങ്ങൾ തുടരുകയാണ്.
പാകിസ്ഥാനിൽ നിന്ന് വ്യോമ, ഉപരിതല മാർഗ്ഗങ്ങൾ വഴി വരുന്ന എല്ലാത്തരം ഇൻബൗണ്ട് മെയിലുകളും പാഴ്സലുകളും സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു.-മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി.
ഈ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയ ബന്ധത്തിലും കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.