ബംഗളൂരു: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ വെറുതെ വിടരുതെന്നും, വേണമെങ്കില്‍ താന്‍ പാകിസ്താനെ ആക്രമിക്കാന്‍ ചാവേര്‍ ആകാമെന്നും കര്‍ണാടകയിലെ ഹൗസിങ്, ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. ‘പാകിസ്താന്‍ എന്നും ഇന്ത്യയുടെ ശത്രുവാണ്. നരേന്ദ്ര മോദിയും അമിത് ഷായും അനുവദിക്കുകയാണെങ്കില്‍ ചാവേറായി പാകിസ്താനില്‍ ആക്രമണം നടത്താന്‍ തയ്യാറാണ്’ എന്നാണ് സമീര്‍ പറഞ്ഞത്. വാര്‍ത്ത സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
എന്നാല്‍ മന്ത്രിയുടെ പരാമര്‍ശം കേട്ടയുടനെ മാധ്യമപ്രവര്‍ത്തകര്‍ അടക്കം ചുറ്റും നിന്നവര്‍ ചിരിച്ചു. എന്നാല്‍ താന്‍ ചിരിക്കാന്‍ വേണ്ടി പറയുകയല്ലെന്നും കാര്യമായിട്ടാണ് പറയുന്നതെന്നും സമീര്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം മനുഷ്യത്വരഹിതവും കാടത്തവുമാണ് എന്നും സമീര്‍ അഭിപ്രായപ്പെട്ടു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ ബന്ധം കണ്ടെത്തിയതായി എന്‍ഐഎ അറിയിച്ചു. ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്ഐ (ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്)ക്കും ഭീകരവാദ ഗ്രൂപ്പായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്കും ബന്ധമുണ്ടെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചത്. ഇവര്‍ തമ്മിലുള്ള ബന്ധത്തിന് തെളിവ് ലഭിച്ചെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ഐഎസ്ഐ അറിവോടെയാണ് ഭീകരര്‍ പഹല്‍ഗാമിലെത്തിയതെന്നാണ് കണ്ടെത്തല്‍.
അതേസമയം ഭീകരര്‍ സാറ്റ്ലൈറ്റ് ഫോണ്‍ ഉപയോഗിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ 2800 പേരെ ഇതുവരെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ഇതില്‍ 150 പേര്‍ നിലവില്‍ എന്‍ഐഎ കസ്റ്റഡിയില്‍ ഉണ്ട്. കുപ് വാര, പുല്‍വാമ, സോപോര്‍, അനന്തനാഗ്, ബാരമുള്ള എന്നിവിടങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡുകള്‍ തുടരുകയാണ്.