ചേരുവകൾ:
നെയ്യ് – 4 ടേബിൾസ്പൂൺ
ഡെസിക്കേറ്റഡ് തേങ്ങ – 4 കപ്പ്
പാൽ – 1 3/4 കപ്പ്
പഞ്ചസാര – 1 1/4 കപ്പ്
പാൽപ്പൊടി – 1/4 കപ്പ്
ഏലയ്ക്കാപ്പൊടി – 1/4 ടേബിൾസ്പൂൺ
കശുവണ്ടി
ഉണ്ടാക്കുന്ന വിധം :
1. ഒരു നോൺസ്റ്റിക് പാൻ എടുത്ത് അതിലേക്ക് നെയ്യ് ഒഴിച്ച് ഡെസി കാറ്റഡ് കോക്കനട്ട് ചെറിയ തീയിൽ നന്നായിട്ട് റോസ്റ്റ് ചെയ്ത് എടുക്കാം.
കളർ മാറാതെ ശ്രദ്ധിക്കണം
2. തേങ്ങയുടെ മണം മാറി വരുന്ന സമയത്ത് അതിലേക്ക് പാല് ചേർത്തിട്ട് വീണ്ടും നന്നായിട്ടൊന്ന് മിക്സ് ചെയ്ത് എടുക്കുക.
3. മധുരത്തിനു വേണ്ടിയിട്ട് പഞ്ചസാര ചേർത്തു കൊടുക്കാം പഞ്ചസാര ചേർത്തു കൊടുക്കുമ്പോൾ കുറച്ച് വെള്ളം ഒക്കെ ഇറങ്ങി വരും അതൊക്കെ ഒന്ന് ഡ്രൈ ആയിട്ട് വരണം
4. ഏലക്ക പൊടി ചേർത്തു കൊടുക്കുക
5. പാൽപ്പൊടി ചേർത്തിട്ട് നന്നായിട്ട് മിക്സ് ചെയ്തെടുക്കുക
6. അണ്ടിപ്പരിപ്പ് ചെറുതായിട്ട് അരിഞ്ഞിട്ട് അതും ഇതിലേക്ക് ചേർത്തിട്ട് നന്നായിട്ട് മിക്സ് ചെയ്തെടുക്കുക
7. നന്നായി തണുത്തതിന് ശേഷം ബോൾസ് ആക്കിയിട്ട് എടുക്കുക
8. അവസാനമായി ഡെസിക്ക്കേറ്റഡ് കോക്കനട്ടിൽ കോട്ട് ചെയ്തിട്ട് സെർവ് ചെയ്യാം,ഒരു ദിവസം കഴിഞ്ഞിട്ട് കഴിക്കുമ്പോഴാണ് കൂടുതൽ രുചി