എഐ ഇപ്പോൾ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. 70 ശതമാനത്തോളം കമ്പനികൾ എഐ പ്രാവർത്തീകമാക്കുകയാണ്.എഐ മികവുറ്റ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്ന ഒരു മേഖലയായി മാറി. കമ്പ്യൂട്ടര്‍, ഹെല്‍ത്ത് കെയര്‍, ഓട്ടോമൊബൈല്‍സ്, മെക്കാനിക്കല്‍, സ്പേസ്, അഗ്രിബിസിനസ്, പ്രതിരോധം തുടങ്ങി നിരവധി വ്യവസായ മേഖലകളില്‍ എഐ സ്വാധീനം ചെലുത്തിവരികയാണ്.
എഐയുടെ സാധ്യത തിരിച്ചറിഞ്ഞ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്പെഷ്യലൈസേഷൻ കോഴ്‌സുകളും ഇന്ന് ലോകമെമ്പാടും പ്രചാരം നേടുകയാണ്. ഐടി മേഖലകളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടാൻ സാധിക്കും. ലക്ഷണക്കിന് രൂപയാണ് പലമുൻ നിര കമ്പനികളും ഓഫര്‍ ചെയ്യുന്നത്.
പ്ലസ്‌ടു കഴിഞ്ഞ് എഐയിലേക്ക് എങ്ങനെ തിരിയാം?
പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ശേഷം, താത്പര്യമുള്ളവര്‍ക്ക്, എഐയില്‍ ബി.ടെക്, ബി.എസ്‌സി, മെഷീന്‍ ലേണിങ് ഡിപ്ലോമ തുടങ്ങി വിവിധ കോഴ്‌സുകളിൽ ചേരാം. 4 വർഷത്തെ ബി.ടെക് ഒരു മികച്ച ഓപ്ഷനാണ്. കോർ എഐ ആശയങ്ങൾ, മെഷീൻ ലേണിങ്, ഡാറ്റ സയൻസ് എന്നിവ ബി.ടെകില്‍ ഗഹനമായി പഠിക്കാനാകും.
സയൻസ് പശ്ചാത്തലമുള്ളവർക്ക് 3 വർഷത്തെ ബി.എസ്‌സി മറ്റൊരു നല്ല ഓപ്‌ഷനാണ്. 1-2 വർഷം വരുന്ന ഡിപ്ലോമകൾ എഐയില്‍ പ്രാഥമിക അറിവ് നൽകും. ഇവയൊന്നും കൂടാതെ, എഐയില്‍ സർട്ടിഫിക്കറ്റ് കോഴ്‌സുകളും ബിസിഎ സ്പെഷ്യലൈസേഷനുകളും ലഭ്യമാണ്.
12-ാം ക്ലാസിനുശേഷം എഐ കോഴ്‌സുകൾ വാഗ്‌ദാനം ചെയ്യുന്ന മുൻനിര സ്ഥാപനങ്ങള്‍
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടികൾ)
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടികൾ)
BITS പിലാനി
അമിറ്റി യൂണിവേഴ്‌സിറ്റി
വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (VIT)
Coursera, edX പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും എഐ കോഴ്‌സുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
എഐ കോഴ്‌സുകൾക്ക് ആവശ്യമായ കഴിവുകള്‍:
പ്രോഗ്രാമിങ്: പൈത്തൺ, ആർ, ജാവ, അല്ലെങ്കിൽ സി++
ഗണിതശാസ്‌ത്രം: ലീനിയർ ആൾജിബ്ര, കാൽക്കുലസ്, പ്രോബബിലിറ്റി, സ്റ്റാറ്റിസ്റ്റിക്‌സ്
മെഷീൻ ലേണിങ്: സൂപ്പർവൈസ്‌ഡ്, അൺ സൂപ്പർവൈസ്‌ഡ് ലേണിങ്, ന്യൂറൽ നെറ്റ്‌വർക്കുകൾ
ഡാറ്റ വിഷ്വലൈസേഷൻ: മാറ്റ്പ്ലോട്ട്ലിബ്, സീബോൺ, ടാബ്ലോ
ബിഗ് ഡാറ്റ ടെക്നോളജീസ്: ഹഡൂപ്പ്, സ്‌പാർക്ക്
ക്ലൗഡ് കമ്പ്യൂട്ടിങ്: AWS, ഗൂഗിൾ ക്ലൗഡ്, മൈക്രോസോഫ്റ്റ് അസ്യുവർ
എഐ കോഴ്‌സുകൾക്ക് ശേഷമുള്ള ജോലി സാധ്യതകള്‍:
ഡാറ്റ സയന്‍റിസ്റ്റ്, മെഷീൻ ലേണിങ് എഞ്ചിനീയർ, എഐ സ്പെഷ്യലിസ്റ്റ്, റോബോട്ടിക്‌സ് എഞ്ചിനീയർ, ഡാറ്റ അനലിസ്റ്റ്.