Kerala

വേടന് എതിരായ പുലി പല്ല് കേസിൽ റിപ്പോർട്ട് സമർപ്പിച്ച് വനം വകുപ്പ്മേ ധാവി

കൊച്ചി : റാപ്പർ വേടനതിരായ പുലിപല്ല് കേസിൽ സർക്കാരിന് റിപ്പോർട്ട് നൽകിയിരിക്കുകയാണ് ഇപ്പോൾ വനം വകുപ്പ് . വേടനെ ന്യായീകരിച്ചും ഒപ്പം തന്നെ കുറ്റപ്പെടുത്തിയും ഉള്ള ഒരു റിപ്പോർട്ട് ആണ് സർക്കാരിന് ലഭിച്ചിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. വേടന് എതിരായുള്ള കേസിൽ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടിൽ ന്യായീകരിച്ചിട്ടുണ്ട്.. എന്നാൽ കേസിൽ ഉദ്യോഗസ്ഥർ ശ്രീലങ്കൻ ബന്ധം ആരോപിച്ചത് ശരിയായില്ല എന്നും വനംവകുപ്പ് മേധാവി കുറ്റപ്പെടുത്തുന്നുണ്ട്.  അതോടൊപ്പം തന്നെ അന്വേഷണത്തിന് മുൻപ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിശദാംശങ്ങൾ പറഞ്ഞത് വളരെ തെറ്റ്  ആണ് എന്നും റിപ്പോർട്ട് പറയുന്നു..

പുലിനഖ കേസിലെ അറസ്റ്റിൽ മുഖ്യമന്ത്രിയും മന്ത്രിയും തങ്ങളുടെ താല്പര്യം കുറവ്  രേഖപ്പെടുത്തിയതിനെക്കുറിച്ചും പറയുന്നുണ്ട്തെളിവുകൾ ഒന്നുമില്ലാതെ അറസ്റ്റിലെ കോടതിയും നിഷിദ്ധമായി വിമർശിക്കുകയാണ് ഉണ്ടായത്. അറസ്റ്റ് നടപടികൾ ക്രമങ്ങൾ പാലിച്ചുണ്ടായതാണെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വനം മേധാവി രാജേഷ് രവീന്ദ്രനെ നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഇപ്പോൾ റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്