വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് മുരിങ്ങയില. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ, ബി വിറ്റാമിനുകള്‍ (ബി 6, ബി 2, ബി 1, ബി 3 പോലുള്ളവ), കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ ധാതുക്കളും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. മുരിങ്ങയില പതിവായി കഴിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. നോക്കാം മുരിങ്ങയുടെ ഗുണങ്ങള്‍…..
ഒന്ന്
മുരിങ്ങ ഇലകളില്‍ ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.
രണ്ട്
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ മുരിങ്ങയില സഹായിക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന സംയുക്തം ഇതില്‍ അടങ്ങിയിട്ടുണ്ട്.
മൂന്ന്
ഹൃദയത്തെ സംരക്ഷിക്കാന്‍ മികച്ചൊരു ഭക്ഷണമാണ് മുരിങ്ങയില. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെ മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
നാല്
മുരിങ്ങയിലെ ഫൈബര്‍ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.
അഞ്ച്
അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങ ഇലകള്‍. മുരിങ്ങ ഇലകള്‍ക്ക് ആന്റി ഇന്‍ഫ്‌ലമേറ്ററി സ്വഭാവം ഉള്ളതിനാല്‍, അവ സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും സഹായിക്കുന്നു.
ആറ്
മുരിങ്ങയില കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. വന്‍കുടല്‍ പുണ്ണ്, ഗ്യാസ്‌ട്രൈറ്റിസ്, വയറിളക്കം, മലബന്ധം എന്നിവയുളള ആളുകള്‍ മുരിങ്ങയില ഭക്ഷണത്തില്‍ ഉളപ്പെടുത്തുന്നത് നല്ലതാണ്.