ദേഹമാസകലം ചുടലഭസ്മം പൂശി, തലയോട്ടി മാലകൾ അണിഞ്ഞു അർദ്ധനഗ്നമോ പൂർണനഗ്നമോ ആയ ദേഹങ്ങളോടെയാണ് അവരെ നമ്മുക്ക് കാണാൻ കഴിയുക, നന്മയുടേയും തിന്മയുടേയും കഥകളിൽ ഇവരുടെ സാന്നിധ്യം കാണാം.ശിവനെ ഭൈരവ രൂപത്തിൽ ആരാധിക്കുന്ന ഇവരെ നമ്മൾ അഘോരികൾ എന്ന് വിളിക്കുന്നു. അല്പം ഭയത്തോടെയാണ് പൊതു സമൂഹം ഇവരെ സമീപിക്കുന്നത്. എന്നാൽ യഥാർത്തതിൽ ആരാണ് അഘോരി?
ഭയം തീണ്ടാത്ത, നല്ലതും ചീത്തയുമില്ലാത്ത, ശരിയും തെറ്റുമില്ലാത്ത, പുണ്യവും പാപവുമില്ലാത്ത, കറുപ്പും വെളപ്പുമില്ലാത്ത, ഇഹപരങ്ങളുടെ ദ്വൈതപാശം മുറിച്ചങ്ങ് ജീവിതം കൊണ്ടാടുന്ന സന്യാസീ ഭാവമാണതെന്ന് അഘോരികൾ തന്നെ പറയുന്നു.
നരഭോജികളാണ് അഘോരികൾ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശിവനെ ഭൈരവ രൂപത്തിൽ ആരാധിക്കുന്ന ഇവർ എല്ലാ വസ്തുക്കളിലും പൂർണ്ണത കണ്ടെത്തുന്നു.അതുകൊണ്ടു സ്വദേശത്തെ കുറിച്ചോ വസ്ത്രത്തെ കുറിച്ചോ, കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചോ യാതൊരു ചിന്തകളും ഇവരെ അലട്ടാറില്ല. ധ്യനത്തിനായി തിരഞ്ഞെടുക്കുന്നിടം ശ്മശാനമാണ്. അങ്ങനെ നമ്മുടെ പൊതുബോധത്തിൽ നിന്ന് മാറി നടക്കുന്നവർ.
ഭാരതത്തിലെ അഘോരി സന്യാസി സമ്പ്രദായത്തിനു 5000 – വര്‍ഷത്തിലധികം പഴക്കമുണ്ട്. സന്യാസനിഷ്ഠ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും, മറ്റ് സന്യാസ സമ്പ്രദായങ്ങളെ അപേക്ഷിച്ചും അഘോരി സന്യാസം വളരെ വ്യതസ്തത പുലര്‍ത്തുന്ന ഒന്നാണ്. മന്ത്ര-തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകന് ആകാശത്തിൽ നിന്നു സൂര്യകിരണങ്ങൾ വരെ ആവാഹിച്ച് അതുകൊണ്ടു അഗ്നികുണ്ഡം വരെ ജ്വലിപ്പിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.
അഘോരികള്‍ ഒരിക്കലും അസൂയയും വെറുപ്പും കൊണ്ടു നടക്കില്ല. വെറുപ്പുള്ളവര്‍ക്ക് ധ്യാനിക്കാന്‍ കഴിയില്ല എന്നാണ് അവരുടെ വിശ്വാസം. കാക്കകള്‍ക്കും നായകള്‍ക്കും സ്വന്തം പാത്രത്തില്‍ നിന്നും ഭക്ഷണം നല്‍കുന്നതിലും അവര്‍ സന്തോഷം കണ്ടെത്തുന്നു .തീക്ഷ്ണമായ ദൃഷ്ടിയും, കടഞ്ഞെടുത്ത പോലെയുള്ള ദേഹപ്രകൃതിയും,ഉറച്ച കാല്‍വെപ്പും, കമണ്ഡലുവും ത്രിശൂലവും കൈയിലെന്തി നീങ്ങുന്ന ആഘോരികളെ പൊതുവേ കാണുന്നത് ഗംഗാതീരത്താണ്.ഏറിയപങ്കും രാത്രികളിൽ മാത്രമാണ് അഘോരികളെ കാണാൻ സാധിക്കുന്നത്.ഏറ്റവും കൂടുതൽ ശവസംസ്കാരങ്ങൾ നടക്കുന്ന വാരണാസിയിലെ മണികര്‍ണികാഘട്ടിൽ തലയോട്ടിമാലകൾ ധരിച്ച മാലകൾ ധരിച്ച ശ്മശാന ഭസ്‌മം ധരിച്ച ശിവനിൽ അലിഞ്ഞു മോക്ഷത്തിലെത്താൻ കാത്തിരിക്കുന്ന നിരവധി അഘോരിമാരെ കാണാൻ കഴിയും.
നേര്‍ത്ത ചണ വസ്‌ത്രം മാത്രം ധരിച്ചും അല്ലെങ്കില്‍ ശരീരം നിറയെ ചിതയില്‍ നിന്നുള്ള ഭസ്‌മം മാത്രം പൂശി നഗ്നരായും അവര്‍ നടക്കാറുണ്ട്. ജീവന്റെ 5 പ്രധാന ഘടകങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിക്കപ്പെടുന്ന ഭസ്‌മം സകല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്നാണ് അഘോരികളുടെ വിശ്വാസം. അഘോരികൾ രാത്രി ഉറങ്ങാറില്ല. സന്ധ്യാവന്ദനം 5 നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും.
കപാലം അഥവ തലയോട്ടി ആഭരണമാണ് അഘോരികളുടെ യഥാര്‍ത്ഥ അടയാളം. ജലസമാധി അടയുന്ന സന്യാസിമാരുടെ ഒഴുകി നടക്കുന്ന ശവശരീരങ്ങളില്‍ നിന്നാണ് അവര്‍ക്കിത് ലഭിക്കുന്നതെന്ന് പറയപ്പെടുന്നു.
അഘോരികളുടേത് വളരെ പഴക്കമുള്ള ശൈവസമ്പ്രദായ ശാഖയാണ്. യാഥാസ്ഥിതിക സനാതന രീതികളിൽ നിന്നും ഇക്കൂട്ടര്‍ വളരെ വ്യത്യസ്തമാണ്. അതിനാൽ തന്നെ ഇക്കൂട്ടര്‍ക്ക് പ്രസിദ്ധിയ്ക്കു പകരം കുപ്രസിദ്ധിയാണ് കൂടുതലും ആർജ്ജിച്ചിട്ടുള്ളത്.
ഒരു ചാർധാം യാത്ര കൂടി ആരംഭിച്ചിരിക്കുകയാണ്. മഹാദേവനിൽ മുഴുകിയ അഘോരികളും ഒരുങ്ങുന്നു യാത്രക്കായി…..