Money

ഈ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടോ?? ലൈസൻസ് റദ്ദാക്കിയ ബാങ്ക് ഉപയോക്താക്കളറിയാൻ

ഏപ്രിൽ മാസത്തിൽ ആർബിഐ നിരവധി ബാങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു. ഇതിൽ നാലു ബാങ്കുകളുടെ ലൈസൻസുകൾ റദ്ദാക്കി. അതുകൊണ്ടുതന്നെ ഇനി ഈ ബാങ്കുകൾക്ക് ക്രയവിക്രയങ്ങൾ ചെയ്യാൻ അനുവാദമില്ല. ഇടപാടുകളും നിരോധിച്ചിട്ടുണ്ട്. എങ്കിലും ഉപഭോക്താക്കൾക്ക് DICGC യിൽ നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കഴിയും. ഈ മാസം എട്ട് ബാങ്കുകൾക്ക് റിസർവ് ബാങ്ക് കനത്ത പിഴ ചുമത്തിയിട്ടുണ്ട്. ഈ ബാങ്കുകൾ നിയമങ്ങൾ ലംഘിച്ചുവെന്നാണ് ആരോപണം. ഇതിൽ സിറ്റി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും ഉൾപ്പെടുന്നു. എങ്കിലും ഈ നടപടി ഉപഭോക്താക്കളും ബാങ്കും തമ്മിലുള്ള ഇടപാടുകളെയോ കരാറുകളെയോ ഒരു തരത്തിലും ബാധിക്കില്ല എന്നാണ് റിപ്പോർട്ട്.

ബാങ്കുകൾക്ക് മതിയായ മൂലധനമോ വരുമാന സാധ്യതയോ ഇല്ലാത്തതിനാലാണ് ലൈസൻസ് റദ്ദാക്കിയത്. ഈ ബാങ്കുകൾ തുടരുന്നത് ഉപഭോക്താക്കൾക്ക് ദോഷകരമാകുമെന്നാണ് ആർബിഐ വിലയിരുത്തൽ. ഈ ബാങ്കുകളുടെ അവസ്ഥ അത്രയ്ക്കും മോശമാണ്. നിലവിലുള്ള നിക്ഷേപകരുടെ പണം പോലും അവർക്ക് തിരിച്ചു നല്കാൻ കഴിയുന്നില്ല.

ലൈസൻസ് റദ്ദാക്കിയ ബാങ്കുകൾ ഏതെന്ന് അറിയാം

ഏപ്രിൽ 22-ന് മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള അഞ്ജന അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസ് റദ്ദാക്കി.

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള കളർ മർച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസ് ഏപ്രിൽ 16 ന് റദ്ദാക്കി.

ജലന്ധറിലെ ഇംപീരിയൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസും ഏപ്രിൽ 25 മുതൽ റദ്ദാക്കി. .

മഹാരാഷ്ട്രയിലെ അക്ലജിലുള്ള ശങ്കർറാവു മോഹിതെ പാട്ടീൽ സഹകാരി ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസും റദ്ദാക്കി. ഏപ്രിൽ 11 മുതൽ ബാങ്കിന് വ്യാപാരം നടത്താൻ അനുവാദമില്ല.

Tags: banking

Latest News