Recipe

ബ്രേക്ക്ഫാസ്റ്റിന് എന്ത് ഉണ്ടാക്കിയെടുക്കുമെന്ന് ടെൻഷൻ അടിക്കുന്നവർക്ക് പറ്റിയിട്ടുള്ള കിടിലൻ ബ്രേക്ക് ഫാസ്റ്റ്

മൈദ -2 കപ്പ്
മുട്ട -1
ഉപ്പ്
വെള്ളം

ഉണ്ടാക്കുന്ന വിധം :

1. ഒരു ബൗളിലേക്ക് മൈദ ചേർത്ത് കൊടുത്ത ശേഷം അതിലേക്ക് മുട്ടയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒട്ടും കട്ടയില്ലാതെ മിക്സ് ചെയ്തെടുക്കുക (ഓട്ടട മാവിന്റെ പരുവം )
2. ⁠ഓട്ടട ചുട്ടെടുക്കുന്ന കുഴിയുള്ള മൺചട്ടിയിൽ ആണ് ഇത് നമ്മൾ ചുട്ടെടുക്കാൻ പോകുന്നത്,ചെറിയ തീയിൽ വേണം ഇത് ചുട്ടെടുക്കാൻ വേണ്ടിയിട്ട് അല്ലെങ്കിലും പെട്ടെന്ന് കരിഞ്ഞുപോകും
3. ⁠മാവു കോരിയൊഴിച്ച ശേഷം തവി വെച്ചിട്ട് ഒന്ന് പരത്തി കൊടുക്കുക എന്നിട്ട് ബബിൾസ് എല്ലാം വന്നതിനു ശേഷം അടച്ചു വച്ചിട്ട് ചുട്ടെടുക്കാം
4. ⁠അതിന്റെ മുകളിലായി തേങ്ങാപ്പാലും കുറച്ച് പഞ്ചസാര കൂടെ വിതറിക്കൊടുത്ത് നമുക്ക് കഴിക്കാവുന്നതാണ് അടിപൊളി ടേസ്റ്റ് ആണ്