Recipe

ചക്ക പഴംപൊരി

1-ചക്ക- 2 കപ്പ്
2-മൈദ പൊടി -1.5 കപ്പ്
3-ദോശ/ ഇഡലി മാവ്-1/4 കപ്പ്
4-ഉപ്പ്-ഒരു നുള്ള്
5-മഞ്ഞൾപൊടി-1/4 ടീസ്പൂൺ
6-ഏലക്കാപ്പൊടി-1/4 ടീസ്പൂൺ
7-പഞ്ചസാര-2 ടേബിൾ സ്പൂൺ
8-വെള്ളം ആവശ്യത്തിന്
9-ബേക്കിംഗ് സോഡാ- 2 നുള്ള്

10-വെളിച്ചെണ്ണ അതല്ലെങ്കിൽ ഓയിൽ – മുക്കി പൊരിക്കാൻ ആവശ്യമുള്ളത്
1- ഇതിനുവേണ്ടി വരിക്കച്ചക്കയോ കൂഴ ചക്കയോ നിങ്ങൾക്ക് എടുക്കാം. ചക്കയുടെ കുരുവും നാരും അകത്തുള്ള പാടയും എടുത്തു കളയുക . എന്നിട്ട് ചക്ക രണ്ട് കഷണം ആക്കി എടുക്കാം
2- 1.5 കപ്പ് മൈദ പൊടിയും 1/4 കപ്പ് ഇഡലിയുടെയോ ദോശയുടെയോ മാവ് ബാക്കിയുണ്ടെങ്കിൽ അതും ഒരു നുള്ള് ഉപ്പും 1/4 ടീസ്പൂൺ മഞ്ഞൾ പൊടിയും 1/4 ടീസ്പൂൺ ഏലക്ക പൊടിയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് മാവ് തയ്യാറാക്കുക. പഴംപൊരിയുടെ മാവിൻറെ പാകംമായിരിക്കണം . ഈ മാവ് നിങ്ങൾക്ക് ഒരു രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കാം.
3- ഇനി നിങ്ങൾ ഇത് അപ്പോൾ തന്നെ തയ്യാറാക്കുകയാണെങ്കിൽ ഒരു രണ്ടു പിഞ്ച് ബേക്കിംഗ് സോഡയും കൂടെ ചേർത്തു കൊടുക്കുക
4- നമ്മൾ കഷണം ആക്കി വച്ചിട്ടുണ്ടായിരുന്നു ചക്ക ചുള എടുത്ത് മാവിൽ മുക്കി എടുക്കുക
5- ചൂടായ വെളിച്ചെണ്ണയിലോ ഓയിലോ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് കോരാവുന്നതാണ്
ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കരുത് കേട്ടോ കമന്റ് ചെയ്യാനും മറക്കരുത്.