വഴുതനങ്ങ:-2 വലുത്
ഇഞ്ചി പേസ്റ്റ്-1/2 ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ്-1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
പെരുംജീരക പൊടി -1/4 ടീസ്പൂൺ
മല്ലിപ്പൊടി -1/2 ടീസ്പൂൺ
ചുവന്ന മുളകുപൊടി -1.5 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി -1 ടീസ്പൂൺ
കറിവേപ്പില
മൈദ -2 ടീസ്പൂൺ
വെളിച്ചെണ്ണ -വറുക്കാൻ എണ്ണ
ഉണ്ടാക്കുന്ന വിധം
1. കഴുകി വൃത്തിയാക്കിയ രണ്ടു വലിയ വഴുതന കുറച്ചു കനത്തിൽ വട്ടത്തിൽ അരിഞ്ഞെടുക്കുക
2. അരിഞ്ഞ വഴുതനങ്ങയിലേക്ക് ഇഞ്ചി പേസ്റ്റ് അര ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ. മഞ്ഞൾപൊടി കാൽ ടീസ്പൂൺ പെരുംജീരകപ്പൊടി കാൽ ടീസ്പൂൺ. മല്ലിപ്പൊടി അര ടീസ്പൂൺ മുളകുപൊടി ഒന്നര ടീസ്പൂൺ. വഴുതനങ്ങക്ക് ആവശ്യമായ ഉപ്പും ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് നന്നായിട്ട് ഒന്നു പുരട്ടി എടുക്കുക. ഇതിലേക്ക് ഒന്നോ രണ്ടോ കറിവേപ്പില ചെറുതായി അരിഞ്ഞതും കൂടെ രണ്ട് ടേബിൾ സ്പൂൺ മൈദയും ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് നന്നായിട്ട് വഴുതനങ്ങയിൽ പുരട്ടി എടുക്കുക.
3. പുരട്ടിയെടുത്ത വഴുതനങ്ങ ഒരു 10 മിനിറ്റ് മാറ്റിവെച്ചാൽ നന്നായിരിക്കും
4. ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ എണ്ണയിലേക്ക് വഴുതനങ്ങ ഇട്ട് തിരിച്ചും മറിച്ചും ട്രൈ ചെയ്ത് എടുക്കാം
5. ഇനി നിങ്ങൾക്കിത് ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്
ഈ വഴുതനങ്ങ ഫ്രൈ നിങ്ങൾക്ക് ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ കമൻറ് ചെയ്യാനും മറക്കരുത്