തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ കോൺഗ്രസ് ദേശീയ നേതൃത്വം നാളെ പ്രഖ്യാപിച്ചേക്കും. ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവരുടെ പേരുകളാണ് അന്തിമഘട്ടത്തിൽ പരിഗണനയിലുള്ളത്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് ദേശീയ നേതൃത്വം സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് നടത്തിയ കൂടിയാലോചനയില്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായാണ് വിവരം.
ഒമ്പതാം തീയതിക്കകം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. അതിനുമുന്‍പുതന്നെ പ്രസിഡന്റ് സ്ഥാനത്തും മാറ്റംവരണമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. പാർട്ടിയെ സുധാകരൻ മികച്ച രീതിയിൽ നയിച്ചെന്നാണു ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. എന്നാൽ, അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ, തിരഞ്ഞെടുപ്പുപോരാട്ടങ്ങളിലേക്കു പാർട്ടി കടക്കാനിരിക്കെ പുതിയ നേതൃത്വം വരുന്നതാണ് ഉചിതമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.