India

ഭീകരാക്രമണത്തിന് 15 ദിവസം മുൻപ് കട തുടങ്ങി, ആക്രമണദിവസം തുറന്നില്ല; പഹൽഗാമിലെ കടയുടമയെ എൻഐഎ ചോദ്യംചെയ്യുന്നു

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിൽ മേഖലയിൽ കട നടത്തുന്ന ആളെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. ഭീകരാക്രമണത്തിന് 15 ദിവസം മുൻപ് കട തുറന്നയാളെയാണ് ചോദ്യം ചെയ്യുന്നത്. ഭീകരാക്രമണം നടന്ന ദിവസം കട തുറക്കാതിരുന്നതാണ് ഇയാളെ സംശയ നിഴലിലാക്കുന്നത്. നൂറിലധികം പ്രദേശവാസികളെ ഇതിനോടകം എൻഐഎ ചോദ്യം ചെയ്തു.

സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന എല്ലാ നാട്ടുകാരുടെയും പട്ടിക എൻ‌ഐ‌എ സംഘം തയ്യാറാക്കിയിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്തുവരികയാണെന്നും കേന്ദ്ര ഏജൻസികളുടെ വൃത്തങ്ങൾ അറിയിച്ചു. “കുതിര ഉടമകൾ, കടയുടമകൾ, ഫോട്ടോഗ്രാഫർമാർ, സാഹസിക കായിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരുൾപ്പെടെ 100 നാട്ടുകാരെ ഇതുവരെ ചോദ്യം ചെതു.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ഇന്‍റലിജൻസ് സൂചന നൽകിയിരുന്നതായി റിപ്പോർട്ട്‌. ശ്രീനഗറിൽ ഭീകരർ വിനോദ സഞ്ചാരികളെ ലക്ഷ്യമിടാൻ സാധ്യത ഉണ്ടെന്ന് ഇന്‍റലിജൻസ് സൂചന നൽകിയിരുന്നതായി വിവരം.