Kerala

കൽപറ്റയിലേക്കുള്ള യാത്രമധ്യേ വാഹനാപകടം; വഴിയിലിറങ്ങി പ്രിയങ്ക, ഒപ്പമുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക ചികിത്സ നൽകി

കൽപ്പറ്റ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൽപറ്റയിലേക്കുള്ള യാത്രമധ്യേ ഈങ്ങാപുഴയിലുണ്ടായ കാർ അപകടം കണ്ട് വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി എംപി. സംഘത്തിൽ ഒപ്പം ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ച് പരിക്കേറ്റവരെ പരിശോധിപ്പിച്ചു. പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശം നൽകിയാണ് പ്രിയങ്ക ഗാന്ധി യാത്ര തുടർന്നത്. കൊയിലാണ്ടി സ്വദേശിയായ നൗഷാദും കുടുംബവും സഞ്ചാരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.