Kerala

കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി തർക്കം, യുവാവിന്‍റെ മുഖത്ത് കത്രിക കുത്തി കയറ്റി

കോഴിക്കോട് പന്നിയങ്കരയിൽ കല്യാണവീട്ടിലുണ്ടായ സംഘർഷത്തില്‍ യുവാവിന്‍റെ മുഖത്ത് കത്രിക കുത്തി കയറ്റി. ഇൻസാഫ് എന്ന ആൾക്കാണ് മുറിവേറ്റത്. ചക്കുംകടവ് സ്വദേശി മുബീൻ ആണ് മുറിവേൽപ്പിച്ചത്.

ബാർബർ ഷോപ്പിലെ കത്രിക കൊണ്ടായിരുന്നു ആക്രമണം. കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്.

മുഖത്ത് മുറിവേറ്റ ഇൻസാഫിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുബീൻ പ്രശ്നം ഉണ്ടാക്കിയത്.

എന്നാല്‍ മദ്യമില്ലെന്ന് പറഞ്ഞ് കല്യാണ വീട്ടില്‍ നിന്ന് ഇയാളെ പറഞ്ഞു വിട്ടു. ഇതിന്‍റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. ഇൻസാഫിന്‍റെ മുഖത്ത് ഗുരുതര പരിക്കാണ് പറ്റിയിരിക്കുന്നത്.

Latest News