Food

ഈസി റോസ്റ്റഡ് ചിക്കന്‍ തയ്യാറാക്കിയാലോ? | Roasted chicken

ഈസിയായി ഒരു ചിക്കൻ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന റോസ്റ്റഡ് ചിക്കന്‍ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ചിക്കന്‍-250 ഗ്രാം(ഇടത്തരം കഷണങ്ങളാക്കിയത്)
  • സവാള-2 എണ്ണം (ചെറുത്)
  • ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് – 11/2 ടേബിള്‍ സ്പൂണ്‍)
  • മുളകുപൊടി- 4 ടേബിള്‍ സ്പൂണ്‍
  • മല്ലിപ്പൊടി- 2 1/2 ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പൊടി- 1 ടേബിള്‍ സ്പൂണ്‍
  • കുരുമുളകുപൊടി- 2 ടീസ്പൂണ്‍
  • ചിക്കന്‍മസാല-1 1/2 ടീസ്പൂണ്‍
  • റിഫൈന്‍ഡ് ഓയില്‍-2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്-3 എണ്ണം
  • കറിവേപ്പില- 3 തണ്ട്
  • തൈര്- ആവശ്യത്തിന്
  • ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ കഴുകി വൃത്തിയാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പുരട്ടി വയ്ക്കുക. മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി,കുരുമുളകുപൊടി, ചിക്കന്‍ മസാല ഇവ അരച്ചു വയ്ക്കുക. അല്‍പ്പ സമയം കഴിഞ്ഞ് അരച്ചുവച്ച ചേരുവകളും തൈരും ഉപ്പും ചിക്കനില്‍ പുരട്ടി അരപ്പ് പിടിക്കുന്നതിനായി അര മണിക്കൂര്‍ വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാളയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റി ചിക്കനും വറുത്ത് കോരിയെടുക്കാം.