Kerala

പൂരം കലക്കല്‍; മൊഴികൊടുത്ത കാര്യത്തിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മന്ത്രി കെ രാജൻ

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് മൊഴികൊടുത്ത കാര്യത്തിൽ ഒന്നും മറച്ചുവെക്കാനില്ലെന്നും രേഖാപ്രകാരം തന്നെയാണ് മൊഴി നല്കിയിട്ടുള്ളതെന്നും മന്ത്രി കെ രാജൻ പറഞ്ഞു. എഡിജിപി ഫോൺ എടുത്തില്ല എന്നുള്ളത് താൻ മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യമാണ്. അത് തന്നെയാണ് മാധ്യമങ്ങളോടും പറഞ്ഞിട്ടുള്ളത് ഒരു പുതിയ കാര്യവും ഇപ്പോൾ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം കൃത്യമാണ് പ്രത്യേകിച്ച് ഒരു വിധത്തിലുള്ള അപാകതകൾ ഉണ്ടെന്ന് തോന്നിയിട്ടില്ലെന്ന് പറഞ്ഞ മന്ത്രി ഇത്തവണത്തെ തൃശൂർ പൂരത്തെ ഇതൊന്നും ബാധിക്കാൻ പോകുന്നില്ലെന്നും എല്ലാ കൃത്യതയോടുകൂടിയിട്ടാണ് ഇത്തവണത്തെ പൂരം തയ്യാറാക്കിയിരിക്കുന്നതെന്നും വ്യക്തമാക്കി.

Latest News