വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു വെറൈറ്റി വട ആയാലോ? രുചികരമായ മുതിര വടയുടെ റെസിപ്പി നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മുതിര – 1 കപ്പ്
- കടല പരിപ്പ് – 2 ടേബിൾസ്പൂൺ
- ഇഞ്ചി – ഒരു കഷണം
- പച്ചമുളക് – 3
- സവാള – 1
- അരിപ്പൊടി – 2 tbട (ക്രിപ്പിനസ്സ് കിട്ടാൻ)
- കറിവേപ്പില, മല്ലിയില കുറച്ച്
- വറ്റൽമുളക് – 4
- കായം – ഒരു നുള്ള്, ഉപ്പ്
തയ്യാറാക്കുന്ന വിധം
മുതിര 7 മണിക്കൂർ കുതിർത്ത് വേവിച്ചെടുക്കുക. കടല പരിപ്പ് കുതിർത്തെടുക്കുക. ഇഞ്ചി, പച്ചമുളക്, സവാള ഇവ ചെറുതായി അരിഞ്ഞു വയ്ക്കുക. വേവിച്ച മുതിരയും, വറ്റൽമുളകം മിക്സിയിൽ അരച്ചെടുക്കുക.അതിലേക്ക് ബാക്കി ചേരുവകളെല്ലാം ഒന്നിച്ചാക്കി യോജിപ്പിച്ച് വടയുടെ ആകൃതിയിൽ ആക്കി എണ്ണയിൽ വറുത്തെടുക്കുക .ചട്നിയുടെ കൂടെ കഴിക്കാം അടിപൊളി മുതിരവട.