ഇനി മിക്സ്ചർ കടയിൽനിന്നും വാങ്ങിക്കേണ്ട. കിടിലൻ സ്വാദിൽ വീട്ടിൽ തയ്യാറാക്കാം അവൽ മിക്സ്ചർ. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അവൽ -2 കപ്പ്
- ഉരുളകിഴങ്ങ് – 1 എണ്ണം ഗ്രേറ്റ് ചെയ്തത്
- അണ്ടിപരിപ്പ് കുറച്ച്
- കപ്പലണ്ടി – കുറച്ച്
- പൊട്ടുകടല – കുറച്ച്
- കറിവേപ്പില കുറച്ച്
- മുളകുപൊടി – 1 സ്പൂൺ
- മഞ്ഞൾ പൊടി – അര സ്പൂൺ
- കായ പൊടി – 1 Pin ch
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അവൽ എണ്ണയിൽ വറുത്തെടുക്കുക: ഉരുളകിഴങ്ങ് ഗ്രേറ്റു ചെയ്തതും വറുത്തെടുക്കുക. അണ്ടിപരിപ്പ്, കപ്പലണ്ടി, പൊട്ടുകടല, കറിവേപ്പില എന്നിവയും പ്രത്യേകം വറുത്തെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് സ്പൂൺ എണ്ണ ഒഴിച്ച് മുളകുപൊടി, മഞ്ഞൾ പൊടി, ഉപ്പ് കായo എന്നിവ ഇട്ട് ഒന്ന് ഇളക്കുക.ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന അവൽ, ഉരുളകിഴങ്ങ്, കപ്പലണ്ടി, അണ്ടിപരിപ്പ്, പൊട്ടുകടല, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കുക.
















