Business

മാറ്റമില്ലാതെ സ്വർണവില

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില തുടരുന്നു. മെയ് ആരംഭിച്ചതോടെ സ്വർണവില കുറ‍ഞ്ഞിരുന്നു. രണ്ട് ദിവസംകൊണ്ട് 1720 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 70,040 രൂപയാണ്.

സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8755 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7185 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.