വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ മുറുക്ക് തയ്യാറാക്കിയാലോ? രുചികരമായ മുറുക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- അരിപൊടി 3 കപ്പ്
- കടല പരിപ്പും ചെറുപരിപ്പും വറുത്തു പൊടിച്ചു അരിച്ചെടുത്ത പൊടി 1 കപ്പ്
- മുളകുപൊടി 1 tsp
- എള്ള്,
- നെയ്യ് 2 tsp
- കായം 1/3 tsp
- ഉപ്പ്
തയ്യാറാക്കുന്ന വിധം
അരിപ്പൊടിയിൽ ബാക്കി എല്ലാ ചേരുവകളും ചേർത്ത് കുറച്ച് ഇളം ചൂടുവെള്ളത്തിൽ കുഴയ്ക്കുക. മുറുക്കിന്റെ അച്ചിൽ നിന്നും ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞ് ഗോൾഡൻ ബ്രൌണ്‍ നിറം ആകുന്നതു വരെ വറുത്തു കോരുക.വെള്ളം ഒട്ടും അധികം ആവരുത്. വെള്ളമധികമായാൽ അച്ചിൽ നിന്നും പിഴിഞ്ഞെടുക്കുമ്പോൾ പൊട്ടിപോകും.