നല്ല സോഫ്റ്റ് പാലപ്പം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? ഇതൊന്ന് പരീക്ഷിച്ചുനോക്കൂ.
ആവശ്യമായ ചേരുവകൾ
- പച്ചരി-മൂന്ന് കപ്പ്
- വെള്ളം-രണ്ട് കപ്പ്
- ചോറ്-അരക്കപ്പ്
- കട്ടിയുള്ള തേങ്ങാപ്പാൽ-രണ്ട് കപ്പ്
- പഞ്ചസാര-മൂന്ന് ടേബിൾ സ്പൂൺ
- ഉപ്പ്-പാകത്തിന്
- ചെറു ചൂടുപാൽ-കാൽക്കപ്പ്
- യീസ്റ്റ്- ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പാലപ്പത്തിന് ആവശ്യമായ അരി എടുത്ത് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് തേങ്ങാപ്പാൽ, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം യീസ്റ്റും ചൂടുപാലും ഇതിലേക്ക് ചേര്‍ത്ത് ഇളക്കിക്കൊടുക്കാം. ഇതിനു ശേഷം ഒരു രാത്രി പാത്രം മൂടി വയ്ക്കുക. മാവ് പുളിച്ചു പൊങ്ങുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. തൊട്ടടുത്ത ശേഷം നേരിയ തീയില്‍ അപ്പച്ചട്ടി ചൂടാക്കി എണ്ണപുരട്ടി മാവൊഴിച്ച് വട്ടത്തില്‍ ചുറ്റിച്ച് മൂടിവച്ച് ചുട്ടെടുക്കാം. നോണ്‍സ്റ്റിക് പാത്രത്തില്‍ എണ്ണ ഒഴിക്കേണ്ടതില്ല. രുചിയോടെ എളുപ്പത്തില്‍ പാലപ്പം ഉണ്ടാക്കിയെടുക്കാം.