ആലപ്പുഴയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭരണിക്കാവ് വെട്ടിക്കോട് പാല വിളയിൽ അലൻ എ മാത്യൂ (20) ആണ് മരിച്ചത്.
നൂറനാട് പാറ്റൂർ എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് അലൻ. ആറാം തിയ്യതി പരീക്ഷ ആരംഭിക്കാൻ ഇരിക്കേയാണ് മരണം.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.