Kerala

മലപ്പുറത്ത് പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ കുടുംബം

കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി മലപ്പുറത്ത് വാകിസിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ കുടുംബം. മെഡിക്കൽ കോളേജിലെത്തി രണ്ട് ദിവസം കഴിഞ്ഞതിന് ശേഷമാണ് തലയിൽ സ്റ്റിച്ചിട്ടതെന്ന് മരിച്ച സിയയുടെ പിതാവ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചപ്പോൾ 48 മണിക്കൂർ‍ കഴിഞ്ഞെത്തിയാൽ മതിയെന്നാണ് പറഞ്ഞ് വീട്ടിലേക്ക് അയച്ചെന്ന് കുട്ടിയുടെ പിതാവ് ഫാരിസ് ആരോപിച്ചു. ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് 48 മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ആഴത്തിലുള്ള മുറിവിന് സ്റ്റിച്ചിട്ടതെന്നും കുട്ടിയുടെ കുടുംബം ആരോപണം ഉന്നയിച്ചു.

മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി ഫാരിസിന്റെ മകൾ സിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അഞ്ചരവയസ്സുകാരി മരിച്ചത്. മാർച്ച് 29നായിരുന്നു കുട്ടിയ്ക്ക് നായയുടെ കടിയേറ്റത്. കുട്ടിയുടെ തലയ്ക്കും കാലിനും ഗുരുതരമായ പരിക്കുണ്ടായിരുന്നു. മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് കടിയേറ്റത്. അന്നേ ദിവസം 7 പേർക്ക് നായയുടെ കടിയേറ്റിരുന്നു.

Latest News