പാലക്കാട് ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട. 460 ലിറ്റർ സ്പിരിറ്റ് ആണ് എക്സൈസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ചിറ്റൂർ കമ്പാലത്തറയിലെ തെങ്ങിൻതോപ്പിലും, വാഹനത്തിൽ സൂക്ഷിച്ച നിലയിലുമാണ് സ്പിരിറ്റ് കണ്ടെടുത്തത്.
സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി എക്സൈസ് അറിയിച്ചു.