CPM പ്രതിനിധി സംഘം ഈ മാസം 12 ന് ശ്രീനഗർ സന്ദർശിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. പ്രധാനമന്ത്രി തന്റെ ഉത്തരവാദിത്വം ഗൗരത്തോടെ കാണണം. ഉത്തരവാദിത്വം രാഷ്ട്രീയത്തിന് അതീതമായി കാണണം എന്നും അദ്ദേഹം പ്രതികരിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻമാർ പങ്കെടുക്കുന്നു എന്ന് ചില വാർത്തകൾ കണ്ടു. വിഴിഞ്ഞം ഉദ്‌ഘാടന സമയം സിപിഐഎം സംസ്ഥാന സെക്രട്ടറി സദസ്സിലാണ് ഇരുന്നത്. പദ്ധതിക്കായി ഏറ്റവും കൂടുതൽ പണം മുടക്കിയത് സംസ്ഥാന സർക്കാരാണ് എന്നും അദ്ദേഹം പ്രതികരിച്ചു.