ഐപിഎല്ലിൽ രണ്ട് മത്സരങ്ങൾ മാത്രം കളിച്ച് ഗുജറാത്ത് ടൈറ്റൻസിന്റെ ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡ നാട്ടിലേക്ക് മടങ്ങിപ്പോയത് ഏറെ ചർച്ചകൾക്കു വഴിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊടുന്നനെ താരം മടങ്ങിയതെന്നായിരുന്നു ആ സമയത്ത് പ്രചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് റബാഡ.
നിരോധിത മരുന്ന് ഉപയോഗിച്ചതിനു തനിക്കു താത്കാലിക വിലക്കു വന്നതിനാലാണ് പെട്ടെന്നു തന്നെ നാട്ടിലേക്ക് മടങ്ങിയതെന്നു റബാഡ വെളിപ്പെടുത്തി. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് വിലക്കിനെക്കുറിച്ചുള്ള റബാഡയുടെ വെളിപ്പെടുത്തൽ.
\ഫെബ്രുവരിയിൽ അരങ്ങേറിയ എസ്എ 20 ലീഗിനിടെ നടത്തിയ പരിശോധനയിലാണ് താരം പരാജയപ്പെട്ടത്. ഏത് മരുന്നാണ് ഉപയോഗിച്ചത് എന്നതു സംബന്ധിച്ചു വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. മെഗാ ലേലത്തിൽ 10.75 കോടി മുടക്കിയാണ് ഗുജറാത്ത് താരത്തെ ടീമിലെത്തിച്ചത്.
ജൂണിൽ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കാനൊരുങ്ങുകയാണ്. ഈ പോരാട്ടത്തിലെ താരത്തിന്റെ പങ്കാളിത്തവും ഉറപ്പില്ല. ലോർഡ്സിലാണ് ഫൈനൽ പോരാട്ടം.
content highlight: IPL 2025