Health

ദേഷ്യം കണ്‍ട്രോള്‍ ചെയ്യാന്‍ ഡയറ്റിൽ ഈ ഭക്ഷണം ഉൾപ്പെടുത്തൂ | Angry control

തലച്ചോറിലുണ്ടാകുന്ന നിരന്തരമായ നീര്‍ക്കെട്ട് അല്ലെങ്കില്‍ വീക്കം മൂഡ് മാറ്റത്തിനും ദേഷ്യമുള്ള സ്വഭാവത്തിനുമെല്ലാം കാരണമാകാറുണ്ട്

ദേഷ്യം നിയന്ത്രിക്കാനാകാത്തത് കാരണം ഭാരപ്പെടുന്നത് ധാരാളം ആളുകളാണ്. ദേഷ്യം കൺട്രോളിലാക്കാൻ ഒരു എളുപ്പ വഴിയുണ്ട്. ഡയറ്റിൽ ഡയറ്റിൽ ഒമേ​ഗ-3 ഫാറ്റി ആസിഡ് ഭക്ഷണം ഉൾപ്പെടുത്തൂ. അക്രമണോത്സുകത 30 ശതമാനം വരെ കുറയ്ക്കാന്‍ ഒമേഗ-3 ഫാറ്റി ആസിഡിന് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നു.

പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായുള്ള ദേഷ്യവും നേരത്തെ ആസൂത്രണം ചെയ്തുള്ള അക്രമണഭാവവുമെല്ലാം അടിച്ചമര്‍ത്താന്‍ ഒമേഗ-3 പോഷണത്തിന്റെ ഉപയോഗം സഹായിക്കുമെന്നാണ് കണ്ടെത്തല്‍. തലച്ചോറിലുണ്ടാകുന്ന നിരന്തരമായ നീര്‍ക്കെട്ട് അല്ലെങ്കില്‍ വീക്കം മൂഡ് മാറ്റത്തിനും ദേഷ്യമുള്ള സ്വഭാവത്തിനുമെല്ലാം കാരണമാകാറുണ്ട്. ഈ നീര്‍ക്കെട്ടിനെ തടയാന്‍ ഒമേഗ-3 ഫാറ്റി ആസിഡിന് സാധിക്കും.

കൂടാതെ ഫീൽ ​ഗുഡ് ഹോർമോണുകളായ സെറോടോണിൻ, ഡോപ്പമിൻ എന്നിവയുടെ ഉത്പാദനം കൂട്ടാനും ഒമേ​ഗ-3 ഫാറ്റി ആസിഡുകൾക്ക് സാധിക്കും. ഈ ഹോർമോണുകളുടെ അസന്തുലനം പലപ്പോഴും ദേഷ്യത്തിലേക്ക് നയിക്കാറുണ്ട്. ഉത്കണ്ഠ, വിഷാദരോഗം, മേധാശക്തി ക്ഷയം എന്നിവ കുറയ്ക്കാനും ഒമേഗ-3 ഫാറ്റി ആസിഡിന്റെ ഉപയോഗം സഹായിക്കും.

കഴിക്കേണ്ട ഭക്ഷണങ്ങള്‍

മത്തി, ടൂണ പോലുള്ള മീനുകളിൽ ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകൾ, നട്സ്, മുട്ട, പാൽ, തൈര് തുടങ്ങിയവയിലും ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ ധാരാളമടങ്ങിയിട്ടുണ്ട്.