മൃഗസ്നേഹികൾക്കായിതാ ഒരു സന്തോഷ വാർത്ത. മാനുകളുടെ മായാലോകം ഇനി മുതൽ നമുക്ക് മുന്നിൽ തുറക്കാൻ പോകുന്നു എങ്ങനെയെന്നല്ലേ, നോയ്ഡ സെക്ടര്‍ 91ല്‍ മാനുകള്‍ക്കായി പാർക്ക് തുടങ്ങാൻ സർക്കാർ അനുമതി നൽകി. വിരമിച്ച ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് പാര്‍ക്കിലെ ആഭ്യന്തര സൗകര്യങ്ങള്‍ക്കും നിര്‍മാണങ്ങള്‍ക്കുമുള്ള ചുമതല.
സന്ദര്‍ശകര്‍ക്ക് സായാഹ്ന സവാരി അടക്കമുള്ള സൗകര്യങ്ങളുമായെത്തുന്ന മാന്‍ പാര്‍ക്കില്‍ പത്ത് വ്യത്യസ്ത ഇനങ്ങളില്‍ നിന്നായി 132 മാനുകളായിരിക്കും തുടക്കത്തില്‍ ഉണ്ടാവുക. ഇതില്‍ മൂന്ന് ഇനം മാനുകളെ ആഫ്രിക്കയില്‍ നിന്നാണ് കൊണ്ടുവരുന്നതെന്ന സവിശേഷതയുമുണ്ട്. കാണ്‍പൂര്‍, ഹൈദരാബാദ്, ലക്‌നൗ എന്നിവിടങ്ങളിലെ മൃഗശാലകളില്‍ നിന്നും മാനുകളെ കൊണ്ടുവരും.
മാനുകള്‍ക്ക് പരമാവധി സവിശേഷമായ തനതു സൗകര്യങ്ങള്‍ ഒരുക്കനായിരിക്കും ശ്രമം. സവിശേഷമായ സ്‌പെക്ട്രം ലൈറ്റിങ് തനതു സാഹചര്യങ്ങളില്‍ മാനുകള്‍ കഴിയുന്നത് അവയെ അലോസരപ്പെടുത്താതെ സന്ദര്‍ശകര്‍ക്ക് വ്യക്തതയോടെ കാണുന്നതിന് സഹായിക്കുകയും ചെയ്യും. ഇത് സന്ദര്‍ശകര്‍ക്ക് മാനുകളെ വ്യക്തതയോടെ കാണാനും സഹായിക്കും. പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട്(ഡിപിആര്‍) തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് നോയ്ഡ അതോറിറ്റി സിഇഒ ഡോ. ലോകേഷ് അറിയിക്കുന്നത്. ഡിപിആര്‍ തയാറാവുന്ന മുറയ്ക്ക് ലേല നടപടികള്‍ക്കു ശേഷം നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കും.
വ്യവസായ നഗരമായ നോയ്ഡയിലെ(ന്യൂ ഓക്‌ല ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി) സെക്ടര്‍ 91ല്‍ ആകെ 30 ഏക്കറിലാണ് മാനുകള്‍ക്കായുള്ള പാര്‍ക്ക് ഒരുങ്ങുന്നത്. നോയ്ഡയെ പോലുള്ള വ്യവസായ നഗരങ്ങളിലുള്ളവര്‍ക്ക് ഇത്തരം പദ്ധതികള്‍ വന്യമൃഗങ്ങളുമായി കൂടുതല്‍ ഇടപഴകുന്നതിന് സാഹചര്യമൊരുക്കുകയും ചെയ്യും. മൃഗശാലകളില്‍ നിന്നുള്ള മാനുകള്‍ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അപകട സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്ന മാനുകള്‍ക്കും നോയ്ഡ മാന്‍പാര്‍ക്ക് അഭയസ്ഥാനമായേക്കും.
ഇത്തരം മാന്‍ പാര്‍ക്കുകള്‍ നോയ്ഡയിലും ഗാസിയാബാദും മാത്രമാണ് ഉണ്ടാവുകയെന്നാണ് ഡോ. ലോകേഷ് എം അറിയിക്കുന്നത്. ആഫ്രിക്കന്‍ മാനുകള്‍ ഇന്ത്യയിലേക്കെത്തുമ്പോള്‍ കാലാവസ്ഥയിലെ മാറ്റങ്ങളും ഭക്ഷണത്തിലെ വ്യത്യാസങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. ഇത് പരിഹരിക്കുന്നതിന് മേഖലയിലെ വിദഗ്ധരുടെ സേവനവും അധികൃതര്‍ തേടും. പരമാവധി പ്രകൃത്യായുള്ള സൗകര്യങ്ങളുള്ള പാര്‍ക്ക് സജ്ജമാക്കാനാവും അധികൃതര്‍ ശ്രമിക്കുക. ഇത് നോയ്ഡ മാന്‍ പാര്‍ക്കിലെത്തുന്ന മാനുകള്‍ക്ക് കൂടുതല്‍ സന്തേഷവും ആരോഗ്യവും നല്‍കുമെന്നാണ് പ്രതീക്ഷ.
നോയ്ഡ മാന്‍ പാര്‍ക്കിലെ പ്രധാന ആകര്‍ഷണം സായാഹ്ന സവാരിയാണ്. ജോലി സമയത്തിനു ശേഷം കുടുംബമായും കൂട്ടായും സഞ്ചാരികള്‍ക്ക് മാനുകളെയും പക്ഷികളേയും സന്ദര്‍ശിക്കാനാവും. രാത്രി പത്തു മണി വരെ തുറന്നിരിക്കുമെന്നതാണ് നോയ്ഡ പാര്‍ക്കിന്റെ സവിശേഷത. ഇത് സന്ദര്‍ശക വൈവിധ്യം വര്‍ധിപ്പിക്കാനും ഇടയാക്കും.