Health

മിഠായി പദ്ധതിയുടെ മധുരം നുണഞ്ഞത് 1,908 കു​ട്ടി​ക​ള്‍​; കുട്ടികളിലെ ടൈപ്പ് വൺ പ്രമേഹത്തിനെതിരെ ഇത് സർക്കാർ കരുതൽ

ടൈ​പ്പ് വ​ണ്‍ പ്ര​മേ​ഹ രോ​ഗം ബാ​ധി​ച്ച കു​ട്ടി​ക​ള്‍​ക്കും കൗ​മാ​ര​ക്കാ​ര്‍​ക്കും പ​രി​ച​ര​ണം ന​ല്‍​കു​ന്ന​തി​ന് ആ​രം​ഭി​ച്ച സ​മ​ഗ്ര സാ​മൂ​ഹി​കാ​ധി​ഷ്ഠി​ത ചി​കി​ത്സാ സ​ഹാ​യ​മാ​യ “മി​ഠാ​യി പ​ദ്ധ​തി ‘ഇ​തു​വ​രെ പ്രയോജനപ്പെട്ടത് 1,908 കു​ട്ടി​ക​ള്‍​ക്ക്. സാ​മൂ​ഹ്യ നീ​തി വ​കു​പ്പ്, കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ എ​ന്നി​വ മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

ടൈ​പ്പ് 1 പ്ര​മേ​ഹ​രോ​ഗം ബാ​ധി​ച്ച​വ​ര്‍​ക്ക് ഇ​ന്‍​സു​ലി​ന്‍ പെ​ന്‍, ഇ​ന്‍​സു​ലി​ന്‍ പ​മ്പ് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ധു​നി​ക ചി​കി​ത്സ​യും ആ​രോ​ഗ്യം , ചി​കി​ത്സ, ഭ​ക്ഷ​ണ​കാ​ര്യ ഉ​പ​ദേ​ശ​ങ്ങ​ള്‍, പ​രി​ര​ക്ഷ എ​ന്നി​വ മി​ഠാ​യി പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കും.

കു​ട്ടി​ക​ള്‍​ക്ക് കൗ​ണ്‍​സ​ലിം​ഗും മാ​താ​പി​താ​ക്ക​ള്‍​ക്ക് പ​രി​ശീ​ല​ന​വും മ​റ്റു സാ​മൂ​ഹ്യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മ​ട​ക്കം ആ​റു​ഘ​ട്ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട ഒ​രു ബൃ​ഹ​ത് പ​ദ്ധ​തി​കൂ​ടി​യാ​ണി​ത്. ടൈ​പ്പ് 1 പ്ര​മേ​ഹം ബാ​ധി​ച്ച 18 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കാ​ണ് സേ​വ​നം ല​ഭി​ക്കു​ന്ന​ത്. പ്ര​ത്യേ​ക സോ​ഫ്ട് വെ​യ​ര്‍ (www.mittayi.org) വ​ഴി​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​നും തു​ട​ര്‍ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം , തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലെ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ മി​ഠാ​യി മെ​യി​ന്‍ ക്ലി​നി​ക്കു​ക​ളും, മ​റ്റു ഒ​മ്പ​തു ജി​ല്ല​ക​ളി​ല്‍ മി​ഠാ​യി സാ​റ്റ​ലൈ​റ്റ് ക്ലി​നി​ക്കു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.മി​ഠാ​യി പ​ദ്ധ​തി​യി​ല്‍ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത് വേ​ദ​ന​യി​ല്ലാ​ത്ത​തും എ​ളു​പ്പ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റു​ന്ന​തു​മാ​യ ആ​ധു​നി​ക പെ​ന്‍ ഇ​ന്‍​സു​ലി​നാ​ണ്. മി​ഠാ​യി പ​ദ്ധ​തി​യി​ലൂ​ടെ ആ​റു ല​ക്ഷം രൂ​പ വീ​തം വി​ല​വ​രു​ന്ന ഇ​ന്‍​സു​ലി​ന്‍ പ​മ്പ് 12 പേ​ര്‍​ക്ക് ന​ല്‍​കി. അ​തി​ന്‍റെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി മാ​ത്രം പ്ര​തി​മാ​സം 23,033 രൂ​പ​യു​ടെ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.