ജറൂസലേം: ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം. യെമനില്‍ നിന്നും തൊടുത്തുവിട്ട മിസൈലാണ് വിമാനത്താവളത്തിന് സമീപം പതിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ സര്‍വിസുകള്‍ നിര്‍ത്തിവെച്ചു. മിസൈല്‍ പതിച്ചുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനത്താളത്തിന് സമീപത്ത് വലിയ ഗര്‍ത്തം രൂപം കൊണ്ടതായും, അന്താരാഷ്ട്ര പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്നും പുക ഉയരുന്നതായും വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
യെമനില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ പതിച്ചതായി ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചു. മിസൈല്‍ പതിച്ചുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് സൈന്യം പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടെല്‍ അവീവിലും രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും ആക്രമണ മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തി. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഇസ്രായേലിനെതിരെ ഹൂതികള്‍ നടത്തുന്ന നാലാമത്തെ മിസൈല്‍ ആക്രമണ് ഇന്ന് നടന്നത്.
യെമനില്‍ ആഴ്ചകളോളം നീണ്ടുനിന്ന യു എസ് വ്യോമാക്രമണങ്ങള്‍ക്ക് ശേഷമാണ് 2000 കിലോമീറ്റര്‍ അകലേക്ക് ഒരു മിസൈല്‍ തൊടുത്തുവിട്ടതെന്നതും ശ്രദ്ധേയമാണ്. അതേസമയം, മിസൈല്‍ ആക്രമണം വിമാനത്താവളത്തിലെ സര്‍വീസുകളെ ബാധിച്ചു. ഇന്ത്യയില്‍ പുറപ്പെട്ട ഡല്‍ഹി – ടെല്‍ അവീവ് വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു. മെയ് 6 വരെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. ബോയിംഗ് 787 വിമാനം ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനം അക139 ടെല്‍ അവീവില്‍ ഇറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ആക്രമണം നടന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
STORY HIGHLIGHTS : ballistic-missile-launched-from-yemen-has-hit-the-perimeter-of-israel-s-ben-gurion-international-airport