Food

അയ്യോ! ഇവ വെറും വയറ്റിൽ കഴിക്കല്ലേ…!

രാവിലെ എപ്പോഴും നല്ല ഹെൽത്തി ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. അതുപോലെ തന്നെ ചില ഭക്ഷണങ്ങൾ കഴിക്കാതിരിക്കാനും. വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ നോക്കിയാലോ?

  1. തക്കാളി: വെറും വയറിൽ തക്കാളി കഴിക്കുന്നത് അസിഡിറ്റിക് കാരണമാകുന്നു.
  2. അധികം എരുവും പുളിയും നിറഞ്ഞ ആഹാരങ്ങൾ: ഇവ വെറും വയറിൽ സേവിച്ചാൽ ഇന്റസ്റ്റൈനൽ ലൈനിങ്ങിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് വഴി വയറിൽ എരിച്ചിലനുഭവപ്പെടും.
  3. പാല്: പാലിൽ ലാക്ടിക് ആസിഡ് അടങ്ങിയിരിക്കുന്നത് കൊണ്ട്, വെറും വയറിൽ പാല് കുടിക്കുന്നത് ആസിഡ് റിഫ്‌ലക്‌സിന് കാരണമാകുന്നു.
  4. സിട്രസ് ഫ്രൂട്ട്‌സ്: വെറും വയറിൽ ഓറഞ്ച്, നാരങ്ങ, പോലുള്ള വിറ്റമിൻ ഇ അടങ്ങിയ സിട്രസ് ഫ്രൂട്ട്‌സ് കഴിച്ചാൽ അത് ഗ്യാസ്ട്രിക് അൾസറിന് വഴിയൊരുക്കും.
  5. ബ്രോകോളി: ബ്രോകോളിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അത്‌കൊണ്ട് തന്നെ നമ്മുടെ വയറിന് ഫൈബർ ദഹിപ്പിക്കാനോ, വലിച്ചെടുക്കുവാനോ ഉള്ള കഴിവ് രാവിലെ ഉണ്ടാവില്ല. ഇത് ഗ്യാസ് ട്രബിളിന് വഴിയൊരുക്കുന്നു. ഇതേ വിഭാഗത്തിൽ വരുന്ന കുകുമ്പർ, റാഡിഷ്, ക്യാരറ്റ്, എന്നിവയും വെറും വയറിൽ കഴിക്കാതിരിക്കുന്നതാണ് ഉചിതം.