ഗുജറാത്ത് ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഗുജറാത്ത് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് (ജിഎസ്ഇബി) ഇന്ന് രാവിലെ 10.30 നാണ് ഫലം പ്രഖ്യാപിക്കുക.
ഫല പ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ gseb.org– ൽ അവരുടെ ഫലം പരിശോധിക്കാം.
സയൻസ്, ജനറൽ, വൊക്കേഷണൽ വിഷയങ്ങളുടെ ഫലവും ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷാ ഹാളിൽ അനുവദിച്ചിരുന്ന സീറ്റ് നമ്പർ നൽകിയാൽ മാത്രമേ ഫലം ലഭ്യമാകൂ എന്ന് ബോർഡ് അറിയിച്ചു.
ഔദ്യോഗിക വെബ്‌സൈറ്റിന് പുറമെ, 6357300971 എന്ന നമ്പറിലേക്ക് സീറ്റ് നമ്പർ അയച്ച് വാട്ട്‌സ്ആപ്പ് വഴിയും ഫലം പരിശോധിക്കാം.
സ്കൂളുകളിൽ നിന്ന് മാർക്ക്ഷീറ്റ്, സർട്ടിഫിക്കറ്റ്, സ്കൂൾ രജിസ്റ്റർ (SR) എന്നിവ ശേഖരിക്കുന്നതിനുള്ള വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും.
കൂടാതെ, ഫല പരിശോധന, പേപ്പർ പുനഃപരിശോധന, പേര് തിരുത്തൽ, പരീക്ഷയിൽ വീണ്ടും ഹാജരാകൽ എന്നിവയുൾപ്പെടെയുള്ള ഫലാനന്തര പ്രക്രിയകൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു സർക്കുലർ മാർക്ക്ഷീറ്റുകളും സർട്ടിഫിക്കറ്റുകളും സഹിതം സ്കൂളുകൾക്ക് അയയ്ക്കും.