മീനച്ചിലാറ്റിൽ കാണാതായ വിദ്യാർത്ഥികളിൽ ഒരാൾക്ക് വേണ്ടിയുളള തെരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പെരുവന്താനം സ്വദേശി ആബിന്‍ ജോസഫിന്റെ മൃതദേഹം ഒരു ദിവസം നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന അമൽ ജോമോനായുള്ള തിരച്ചിലാണ് മൂന്നാം ദിനം രാവിലെ തുടങ്ങിയത്.
ശനിയാഴ്ച്ച മുണ്ടക്കയം പെരുവന്താനം സ്വദേശി ആബിന്‍ ജോസഫും, അടിമാലി സ്വദേശി അമൽ ജോമോനും മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ടത്. രണ്ടുപേർ നീന്തി രക്ഷപ്പെട്ടിരുന്നു.
ഭരണങ്ങാനം ഭാഗത്തുള്ള അസ്സീസി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിൽ ജർമൻ ഭാഷാ പഠനത്തിനായി എത്തിയവരാണ് ഇവർ.
വിദ്യാർത്ഥികളെ കാണാതായെന്ന വിവരം ലഭിച്ചയുടൻ തന്നെ ഫയർഫോഴ്സും, ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരും തെരച്ചില്‍ ആരംഭിച്ചിരുന്നു. ആബിന്‍ ജോസഫിൻ്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.