Kerala

പെരുമ്പാവൂരിൽ ഷെഡിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം | Perumbavoor

എറണാകുളം പെരുമ്പാവൂർ ചെറുവേലിക്കുന്നിൽ ഷെഡിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. രാഹുൽ ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു.

ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. മരം കടപുഴകി ഷെഡിന് മുകളിലേക്ക് വീഴുകയായിരുന്നു.

മേൽക്കൂര തകർന്ന് വീണതിനെ തുടർന്നാണ് രാഹുൽ മരിച്ചത്. മറ്റു മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Latest News