വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ രുചികരമായ നെയ്യപ്പം ഈസിയായി തയ്യാറാക്കിയാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- വറുത്ത അരിപ്പൊടി – 1 കപ്പ്
- മൈദപ്പൊടി – അരക്കപ്പ്
- റവ – 2 ടേബിള്‍സ്പൂണ്‍
- ശര്‍ക്കര – 3 കഷ്ണം
- വെള്ളം – 1 കപ്പ്
- ഏലക്കാപ്പൊടി – അര ടീസ്പൂണ്‍
- ചെറിയജീരകം – അര ടീസ്പൂണ്‍
- എള്ള് – അര ടീസ്പൂണ്‍
- കരിഞ്ചീരകം – അരടീസ്പൂണ്‍
- ഉപ്പ് – കാല്‍ടീസ്പൂണ്‍
- സോഡാപ്പൊടി – കാല്‍ ടീസ്പൂണ്‍
- വെളിച്ചെണ്ണ – ഫ്രൈ ചെയ്യാന്‍
തയാറാക്കുന്ന വിധം
അരിപ്പൊടി, മൈദ, റവ എന്നിവ യോജിപ്പിക്കുക. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയത് ചൂടോടെ ചേര്‍ത്ത് യോജിപ്പിക്കുക. ഏലക്കാപ്പൊടി, ജീരകം, എള്ള്, ഉപ്പ്, സോഡാപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. തിളച്ച എണ്ണയിലേക്ക് ഓരോ തവി മാവൊഴിച്ച് നെയ്യപ്പം ചുട്ടെടുക്കാം. ചൂടോടെ വിളമ്പാം.