Celebrities

അവനീത് കൗറിന്റെ ഫോട്ടോ കോഹ്‌ലി ലൈക്ക് ചെയ്യാൻ കാരണമിതോ? Virat Kohli

കൗറിന്റെ ഫാന്‍ പേജിലെ ഫോട്ടോയാണ് കോഹ്‌ലി ലൈക്ക് ചെയ്തത്

നടി അവനീത് കൗറിന്റെ ചിത്രം ക്രിക്കറ്റ് താരം കോഹ്ലി ലൈക്ക് ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി കോഹ്ലി രം​ഗത്ത വന്നിരിക്കുകയാണ്. കൗറിന്റെ ഫാന്‍ പേജിലെ ഫോട്ടോയാണ് കോഹ്‌ലി ലൈക്ക് ചെയ്തത്.

ലൈക്ക് ചെയ്ത പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇന്‍സ്റ്റഗ്രാം, എക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞിരുന്നു. ട്രോളന്‍മാരും ഫാന്‍സും മീമുകളും മറ്റുമായി ആഘോഷിച്ചു. അവനീത് കൗറിന്റെയും ഇന്‍സ്റ്റഗ്രാം ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെയും ഇന്‍സ്റ്റ പേജുകളില്‍ കമന്റുകളുമായി ആരാധകര്‍ എത്തി. കോഹ്ലിയുടെ ഭാര്യ അനുഷ്കയെ പോലും ചിലര്‍ വെറുതെവിട്ടില്ല.

അല്‍ഗോരിതത്തെ പഴി ചാരിയാണ് കോഹ്ലി വിശദീകരണം നല്‍കിയത്. ഇന്‍സ്റ്റ സ്‌റ്റോറിയിലാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നെന്നും ഊഹാപോഹം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. മനസ്സിലാക്കയതിന് നന്ദിയെന്നും കുറിപ്പിലുണ്ടായിരുന്നു.

content highlight: Virat Kohli