ഒരു വെറൈറ്റി പായസം തയ്യാറാക്കിയാലോ? രുചികരമായ സേമിയ റവ പായസം റെസിപ്പി നോക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ റവയും സേമിയയും 3 മിനുട്ട് വറക്കുക. ഒരു കപ്പ് വെള്ളം ഒഴിച്ച് റവയും സേമിയയും വേവിക്കുക .3 -5 മിനിറ്റ് വരെ തിളപ്പിക്കുക. വെള്ളം വറ്റാന്‍ തുടങ്ങുമ്പോള്‍ പാല്‍ ഒഴിക്കുക .ഇളക്കി കൊണ്ടേയിരിക്കണം. ഈ സമയത്തു തന്നെ പഞ്ചസാര ചേര്‍ത്ത് ഇളക്കുക. കുറുകാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക. ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസും വറുത്തു പായസത്തില്‍ ചേര്‍ക്കുക. ഏലക്ക പൊടിച്ചു തൂവുക.